Pages

Saturday, August 16, 2008

ജമൈക്കന്‍ കൊടുങ്കാറ്റ്‌


ബീജിംഗ്‌ നാഷണല്‍ സ്റ്റേഡിയത്തില്‍ കാണികളുടെ നിലകാകത്ത ആരവം. അതെ, ഒളിമ്പിക്‌സിലെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വന്തം റെക്കോര്‍ഡ്‌ തിരുത്തി ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്‌ വേഗതയുടെ രാജാവായിരിക്കുന്നു. 9.72 എന്ന നിലവിലെ റെക്കോര്‍ഡ്‌ മറികടന്ന്‌ 9.69 സെക്കന്റു കൊണ്ടാണ്‌ ഉസൈന്‍ ബോള്‍ട്ട്‌ ലക്ഷ്യത്തിലെത്തിയത്‌.
ലോകം കാത്തിരുന്ന പോരാട്ടമെന്ന്‌ വിശേഷിപ്പിച്ച മത്സരം അമേരിക്കന്‍ താരം ടൈസന്‍ ഗേ െസമിയില്‍ പുറത്തായതോടെ വെറും വിശേഷണമായി മാറി. ഗേ പുറത്തായതോടെ മത്സരം യഥാര്‍ത്ഥത്തില്‍ ജമൈക്കയുടേതായി മാറുകയായിരുന്നു. തീ പാറുന്ന പോരാട്ടങ്ങള്‍ക്ക്‌ കാത്തിരുന്ന കാണികള്‍ക്ക്‌ മത്സരം നിരാശ സമ്മാനിക്കുകയായിരുന്നു. മുന്‍ ലോക റെക്കോര്‍ഡുകാരന്‍ അസഫ പവല്‍ അഞ്ചാം സ്ഥാനക്കാരനായിട്ടാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
28 ലക്ഷം ജനങ്ങള്‍ മാത്രമുള്ള കരീബിയന്‍ ദ്വീപ്‌ രാജ്യത്തു നിന്നും ലോകോത്തര അത്‌ലറ്റുകള്‍ പിറവിയെടുക്കുന്നത്‌ അസൂയയോടെയാണ്‌ മറ്റു രാജ്യങ്ങളിലെ കായിക താരങ്ങള്‍ നോക്കിക്കാണുന്നത്‌. പരിശീലനത്തിന്‌ ജമൈക്കയിലുള്ള സൗകര്യങ്ങള്‍ തീരെ നിലവാരമുള്ളതല്ല. രാജ്യത്തെ പ്രമുഖ അത്‌ലറ്റിക്‌ ക്ലബായ എം വി പിയുടെ താരങ്ങള്‍ സര്‍വകലാശാല വളപ്പിലെ പുല്‍ മൈതാനത്താണ്‌ പരിശീലനം നടത്തുന്നത്‌. എന്നിട്ടും നിലവിലെ ലോക റെക്കോര്‍ഡുകാരനും മുന്‍ ലോക റെക്കോര്‍ഡുകാരനും ജമൈക്കക്കാര്‍ തന്നെ.

Friday, August 15, 2008

പ്രതാപം വീണ്ടെടുക്കാന്‍ ആഴ്‌സനല്‍


ചാമ്പ്യന്‍സ്‌ പട്ടം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌. നഷ്ട പ്രതാപം വീണ്ടെടുക്കാന്‍ അഴ്‌സനല്‍. പ്രീമിയര്‍ ലീഗില്‍ കിരീടം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെ ചെല്‍സി. ലിവര്‍പൂള്‍, ബ്ലാക്ക്‌ ബേണ്‍... അതെ വീണ്ടും ഫുട്‌ബോള്‍ വിരുന്നൊരുങ്ങുകയാണ്‌.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്‌ ധാരാളം ആരാധകരുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത്‌ നാലു ടീമുകളുടെ പന്തയമാണ്‌. കാണികള്‍ക്ക്‌ മറ്റു ടീമുകള്‍ അത്ര പരിചയമില്ലാത്തത്‌ കളി രസകരമാക്കും. എന്നാല്‍ ചില ടീമുകള്‍ സര്‍പ്രൈസ്‌ ഗിഫ്‌റ്റ്‌ എന്ന പോലെ ചില കൗതുകങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകുെ. ചില തകര്‍പ്പന്‍ ഷോട്ടുകള്‍. അതു വഴി കിരീടത്തിലേക്ക്‌.
42 ടീമുകള്‍ വരെ പോരാടിയതില്‍ നാലു ടീമുകളെ മാത്രം ചാമ്പ്യന്മാരാക്കാന്‍ അനുവദിച്ചിട്ടുള്ള പാരമ്പര്യമാണ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റേത്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌, ആഴ്‌സനല്‍, ചെല്‍സി എന്നീ പ്രമുഖ ടീമുകളുടെ അധീശത്വമൊഴിച്ചാല്‍ 1994-95 സീസണില്‍ ബ്ലോക്ക്‌ ബേണ്‍ റോവേഴ്‌്‌സ്‌ ചാമ്പ്യനാമാരായതു മാത്രമാണ്‌ പ്രീമിയര്‍ ലീഗ്‌ കിരീട ചരിത്രത്തിലെ വേറിട്ടൊരു സംഭവം. പുതിയ പേരുകള്‍ ഉയര്‍ന്നു വരാന്‍ ആരാധകര്‍ കൊതിക്കുന്നു. പുതിയ പേരു രേഖപ്പെടുത്താന്‍ ക്ലബുകളും.
പ്രീമിയര്‍ ലീഗു ചാമ്പ്യന്‍സ്‌ ലീഗും നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ തന്നെയാണ്‌ സീസണില്‍ ഏറ്റവും സമ്മര്‍ദം നേരിടുന്നത്‌. ഇപ്പോഴത്തെ തിളക്കം നിലനിര്‍ത്തുകയെന്ന അതിക ബാധ്യതയാണ്‌ അവരുടെ സമ്മര്‍ദമേറ്റുന്നത്‌. അതോടൊപ്പ്‌ം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള വിവാദങ്ങളും.കളിയില്‍ കോച്ചുമാരുടെ ചതുരംഗ ബുദ്ധിയാണ്‌ കിരീടം ഉറപ്പാക്കുന്നത്‌. അതു മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ്‌ ചെല്‍സിയുടെ റഷ്യന്‍ ഉടമ റോമന്‍ അബ്രമോവിച്ച്‌ ലോകഫുട്‌ബോളിലെ സൂത്രശാലിയായ കോച്ച്‌ ലൂയി ഫിലിപ്പ്‌ സ്‌കൊളാരിയെ സ്വന്തമാക്കിയതും. 2002ല്‍ ബ്രസീലിനെ ലോക ചാമ്പ്യന്മാരാക്കുകയും 2004ല്‍ പോര്‍ച്ചുഗലിനെ ഫൈനലിലെത്തിക്കുകയും ചെയ്‌ത സ്‌കൊളാരി ചെല്‍സിക്ക്‌ കപ്പ്‌ നേടിക്കൊടുക്കുമോ എന്ന്‌ കണ്ടറിയണം.